ഏതാണ്ട് രാവിലെ 5 മണിയോടെ മലയാള സിനിമക്കാരുടെ പറുദീസ ആയ തൊടുപുഴയിൽ എത്തൂ!മനം കുളിർക്കേ ആസ്വദിച്ചു അന്ന് തന്നെ സന്ധ്യ നേരം തൊടുപുഴയോട് വിടയും പറയാം!
അതെ,തൊടുപുഴയിൽ നിന്നും ഏതാണ്ട് 18-20 കിലോമീറ്ററും, മുവാറ്റുപുഴഭാഗത്തു നിന്നും വരുന്നവർക്ക് ഏതാണ്ട് 25-30 കിലോമീറ്ററും സഞ്ചരിച്ചാൽ നിങ്ങൾ എത്തിപ്പെടുന്നത് സഞ്ചാരികളുടെ പറുദീസ ആയ താഴെ വിവരിക്കുന്ന ആ ലോകത്താണ്. വണ്ണപ്പുറം എന്ന കൊച്ചു ഗ്രാമം സെന്റർ പോയിന്റ് ആയി നിങ്ങൾക്ക് യാത്ര തുടരാം.
ഒന്നാമതായി നിങ്ങൾ എത്തിപ്പെടേണ്ടത് കോട്ടപ്പാറ വ്യൂ പോയിന്റ് ലാണ്. അവിടെ നിന്നും അതി രാവിലെ കാണുന്ന മഞ്ഞുമല നിങ്ങളെ അത്ഭുതപ്പെടുത്തും.
വണ്ണപ്പുറം -ഇടുക്കി റോഡിൽ ഭാരത് പെട്രോളിയം പമ്പിനു സൈഡിലൂടെ മുള്ളരിങ്ങാട് റോഡ് വഴി പെട്ടെന്ന് അവിടെ എത്തിപ്പെടാം!
തിരികെ വന്നാൽ വണ്ണപ്പുറം ഭാരത് പമ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ഇടുക്കി റോഡിലൂടെ സഞ്ചരിച്ചു കാറ്റാടി കടവിൽ എത്തി, പ്രകൃതി ഭംഗി ആസ്വദിച്ചു സമയം ചിലവഴിക്കാം.
പിന്നീട് തിരികെ വന്നാൽ, വണ്ണപ്പുറം മാർ സ്ലീവാ പള്ളിയുടെ മുന്നിലൂടെ പോവുന്ന ബൈ പാസ്സ് റോഡിലൂടെ തൊമ്മൻകുത്ത് റോഡിലേക്ക് പ്രവേശിക്കാം. വെള്ള ചാട്ടങ്ങൾ കണ്ടു, ഉച്ചയൂണും കഴിഞ്ഞു തൊമ്മൻകുത്തിൽ നിന്നും തിരികെ വന്നാൽ നിങ്ങളുടെ മനം കവരുന്ന ആനയടികുത്തിൽ എത്തിച്ചേരാം.
ഏതു പ്രായക്കാർക്കും ഒരു അപകട ഭീഷണിയും ഇല്ലാത്ത മനോഹരമായ ആ വെള്ളച്ചാട്ടത്തിൽ മതി വരുവോളം കുളിക്കാം / ചാടാം. അവിടെ നിന്നും എടുക്കുന്ന ഫോട്ടോകൾ ഒരു വിദേശ രാജ്യമായേ കാണുന്നവർ ചിത്രീകരിക്കൂ!
5 മണിയോടെ ഉല്ലാസ യാത്ര അവസാനിപ്പിച്ചു തൊടുപുഴ / മുവാറ്റുപുഴ വഴി അന്ന് തന്നെ സ്വഗ്രഹത്തിൽ എത്തിച്ചേരാം.
അതല്ല, വണ്ണപ്പുറത്ത് കംഫർട് ആയി സ്റ്റേ ചെയ്തു ആസ്വദിക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ ഇവിടെ അതിനും സൗകര്യമുണ്ട്!
ചിത്രങ്ങൾ കഥപറയുന്ന തൊടുപുഴയുടെ സാറ്റ്ലൈറ്റ് ടൂറിസം ആസ്വദിക്കുവാൻ ഏവർക്കും സ്വാഗതം .