മൂന്നാറിൽ അതിശൈത്യം
മൂന്നാറിൽ അതിശൈത്യം, താപനില മൈനസിലെത്തി. ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷനിലാണ് ഇന്നലെ പുലർച്ചെ താപനില മൈന സിലെത്തിയത്. ചെണ്ടുവര ,ലക്ഷ്മി, തെന്മല, ചിറ്റുവര ,നയമക്കാട്, ലാക്കാടു എന്നിവിടങ്ങളിൽ പൂജ്യവും, മൂന്നാർ ടൗണിൽ രണ്ടു ഡിഗ്രിയും ആയിരുന്നുഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുമെന്നാണ് സൂചന. പുതുവത്സര അവധി ആവുന്നതോടെ സഞ്ചാരികളുടെ തിരക്കിനായി മൂന്നാർ കാത്തിരിക്കുന്നു, ക്രിസ്മസ് അവധിയിലും നല്ല തിരക്ക് അനുഭവപ്പെട്ടതായി മൂന്നാറിലെ വ്യാപാരികൾ തൊടുപുഴ മീഡിയ വക്താവുമായി സംസാരിച്ചപ്പോൾ അറിയിച്ചു.