kochi metro

ലോകത്തിൽ ഏറ്റവും അധികം ട്രാഫിക് ഉള്ള നഗരങ്ങളിൽ കൊച്ചി ആദ്യ 50 സ്ഥാനങ്ങളിൽ..!

ഇന്ത്യയിൽ എട്ടാം സ്ഥാനത്താണ് കൊച്ചി!! ഇന്ത്യയിൽ കൊൽക്കത്തയും ബംഗളൂരുവും പൂനെയുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ന്യൂ ഡൽഹി പോലും പത്താം സ്ഥാനത്താണ്.

ട്രാഫിക് കൂടുതൽ ഉള്ളത് നഗര വളർച്ചയുടെ സൂചനയാണെങ്കിലും ( Growth of Population & Motor vehicles) നഗര ജനസംഖ്യാ വർധനവിന് അനുസൃതമായി നഗര വൽക്കരണം മുന്നോട്ട് പോകാത്തതിൻ്റെ ലക്ഷണങ്ങൾ കൂടിയാണ്.

പ്രമുഖ ട്രാഫിക് ഇൻഡക്സായ ടോം ടോം ഇൻഡക്സ് പ്രകാരം 10 കിലോ മീറ്റർ പിന്നീടാൻ കൊച്ചിയിൽ വേണ്ടത് 26 മിനിറ്റാണ്. ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്തയിൽ ഇത് 31 മിനിട്ടാണ്.

തീർച്ചയായും മെട്രോയുടെ വരവ് അൽപ്പം റോഡ് യാത്രാ ബുദ്ധിമുട്ടുകൾക്ക് തടസ്സം കുറച്ചിട്ടുണ്ടെങ്കിലും ഇടപ്പള്ളി എലവേറ്റഡ് ഹൈവേ, NH66, അങ്കമാലി – കുണ്ടന്നൂർ പ്രോപോസ്ഡ് NH ബൈ പാസ്സ്, JLN സ്റ്റേഡിയം – കാക്കനാട് മെട്രോ എക്സ്റ്റൻഷൻ, എന്നിവയുടെ വരവ് കൊച്ചിക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!