വണ്ണപ്പുറം മുള്ളരിങ്ങാട് റോഡ്
വണ്ണപ്പുറം മുള്ളരിങ്ങാട് റോഡ് പണിയുടെ ഭാഗമായി പഴയ റോഡ് പൊളിച്ച് ഇട്ടിരിക്കുന്നതിനാൽ അസഹനീയമായ വിധത്തിൽ പൊടിശല്യം അനുഭവിക്കുകയാണ് എന്ന് നാട്ടുകാരുടെ പരാതി ഉയർന്നു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ രാവിലെയും വൈകീട്ടും റോഡ് നനച്ചു കൊടുത്ത് അന്തരീക്ഷ മലിനീകരണം കുറക്കാറുണ്ട്, എന്നാൽ നാളിത് വരെ കോണ്ട്രാക്ടർ ഇതിനു മുതിർന്നിട്ടില്ല എന്നും വാർഡ് മെമ്പർക്ക് കൊടുത്ത പരാതിയിൽ ഉന്നയിച്ചു.
വളരെ ഇഴഞ്ഞു നീങ്ങുന്ന റോഡ് പണി തീരുവാൻ കാലതാമസം എടുക്കുമെന്നും , അതുകൊണ്ട് പണി തീർക്കുന്നതിനുള്ള സമയം ദീർഘിപിച്ചു നൽകി എന്നുമാണ് അറിയാൻ കഴിഞ്ഞത് ,ആയതിനാൽ പൊടി ശല്യം മൂലം ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് വാർഡ് മെമ്പർക്ക് നൽകിയ പരാതിയിൽ പറയുന്നു
.