20 വയസ്സുള്ള മലയാളിലോറി ഡ്രൈവർ .
ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി. അച്ഛൻ ലോറി ഓടിക്കുന്നത്ക ണ്ട് ഉണ്ടായ താല്പര്യം .
ആദ്യംസ്കൂട്ടി ഓടിക്കാൻ പഠിച്ചു.പിന്നെ പിക്ക് അപ്പ് ഓടിച്ചു, ദേവിക ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചിട്ടില്ല. വാഹനം ഹെവിയാണെങ്കിലും അവൾക്കത് നിസാരമാണ്.
20-ാം വയസ്സിൽ 12 ചക്രമുള്ള വലിയ ചരക്കുലോറി ഓടിച്ചാണ് ഈ മിടുക്കി ശ്രദ്ധയാകർഷിക്കുന്നത്.
ഏറ്റുമാനൂരിലെ പുത്തേറ്റുവീട്ടിൽ ദേവികയ്ക്ക് ചെറുപ്പംമുതൽ ഡ്രൈവിങ് ഹരമായിരുന്നു. ഇളയച്ഛൻ രാജേഷ് നല്ലൊരു ഡ്രൈവറായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പ്രായം 18 ആയപ്പോഴേക്കും ലൈസൻസ് കരസ്ഥമാക്കി.
പ്ലൈവുഡ്, റബ്ബർ, ഉള്ളി, ഇഞ്ചി എന്നിവയുമായി 22 സംസ്ഥാനങ്ങളിലൂടെയാണ് ദേവികയും
അമ്മയും യാത്ര ചെയ്തത്. കശ്മീരിന് ശേഷം അവർ മഹാരാഷ്ട്രയിലും നേപ്പാളിലും പര്യടനം നടത്തി. ഹരിദ്വാറിലും ഋഷികേശിലും പര്യടനം നടത്തി.
എറണാകുളം രാജഗിരി കോളേജിൽ ബി.കോം. മൂന്നാംവർഷ വിദ്യാർഥിയായ ദേവിക തനിക്ക് ഒഴിവുള്ളപ്പോഴെല്ലാം ഇത്തരത്തിൽ ഡ്രൈവിങ്ങിന് ഇറങ്ങും. ഹെവി ലൈസൻസിനു ശേഷം ഇനിയും സ്ത്രീകൾ അധികം കടന്നുചെല്ലാത്ത ഹസാർഡ്സ് ലൈസൻസ് അടക്കമുള്ളവയെടുക്കാനുള്ള ആഗ്രഹത്തിലാണിപ്പോൾ.
ഭയപ്പെടാൻ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ ഭയപ്പെടേണ്ടി വരും. പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ ജീവിതകാലം മുഴുവൻ പിന്തിരിപ്പിക്കാൻ ആളുണ്ടാവും.ഏത് സാഹചര്യത്തിലും മുൻപോട്ട് പോകുവാൻ ഇന്നത്തെ പെൺ സമൂഹം വളർന്നിരിക്കുന്നു. അഭിമാനം!
